India

സെയ്ഫ് അലി ഖാനെ കുത്തിയത് ബംഗ്ലാദേശി ; മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിന് തിരിച്ചറിയൽ രേഖകളില്ല : ദുരൂഹത വർധിക്കുന്നു

പ്രതി ഇന്ത്യയില്‍ കഴിഞ്ഞത് കള്ളപ്പേരിലാണെന്നും പോലീസ് വ്യക്തമാക്കി

Published by

ന്യൂദല്‍ഹി : ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മുബൈ പോലീസ്. നടനെ കുത്തിപരുക്കേല്‍പ്പിച്ച പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് എന്ന മുപ്പതുകാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. പ്രതി ഇന്ത്യയില്‍ കഴിഞ്ഞത് കള്ളപ്പേരിലാണെന്നും പോലീസ് വ്യക്തമാക്കി. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ തന്റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് നിലവില്‍ ഉപയോഗിച്ചിരുന്നത്. അഞ്ച്- ആറ് മാസം മുമ്പാണ് പ്രതി മുബൈയിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി.

ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും പോലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്‌ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു.

പ്രതിരോധിക്കുന്നതിനിടെ വീട്ടുജോലിക്കാരിയെ അക്രമി ആദ്യം കുത്തി. ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്‌ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ഫയര്‍ എസ്‌കേപ്പ് പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by