കോഴിക്കോട് : മലയാളി ആകാനുളള ശ്രമത്തിലാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഒരു വര്‍ഷത്തിനകം മലയാള ഭാഷ പഠിച്ച് മലയാളം സംസാരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീധരന്‍ പിള്ള 250 ലേറെ പുസ്തകങ്ങള്‍ രചിച്ചു.തന്റെ ജന്മഭൂമി ഗോവയും കര്‍മ്മ ഭൂമി കേരളവുമാണ്. ശ്രീധരന്‍ പിള്ളയുടെ കര്‍മ്മഭൂമി ഗോവയും ജന്മഭൂമി കേരളവുമാണ്.
കേരളവും ഗോവയും തമ്മില്‍ സമാനതകള്‍ ഏറെയുണ്ട്. നല്ലത്, രാഷ്‌ട്രീയം എന്ന രണ്ട് പദങ്ങള്‍ തമ്മില്‍ ഇന്ന് വലിയ വ്യത്യാസം ഉണ്ട്. നല്ല രാഷ്‌ട്രീയക്കാരന്‍ ആവണമെങ്കില്‍ ആദ്യം നല്ല മനുഷ്യന്‍ ആവണം.ഗോവയും കേരളവും പരശുരാമന്റെ സൃഷ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ ഇല്ല. എതിരാളികള്‍ മാത്രമാണുളളതെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കാന്തപുരവുമായി വളരെക്കാലമായുള്ള ആത്മബന്ധമുണ്ട്. വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുമ്പോഴും ഊഷ്മളമായ ബന്ധം തുടരുന്നു.
താനും ഒ രാജഗോപാലും 30 കൊല്ലം മുന്‍പ് കാന്തപുരത്തെ കണ്ടത് വലിയ വിവാദമായിരുന്നു. കാലം ഇതിനെല്ലാം മറുപടി നല്‍കി. കാന്തപുരത്തെ താന്‍ വിശ്വസിക്കുന്ന പാര്‍ട്ടി ഏത് പരിപാടിക്ക് വിളിച്ചാലും വരും. അതിന് മറയൊന്നും കാന്തപുരം തീര്‍ക്കാറില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: