ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രയാഗ് രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി. ഗംഗാ ആരതിയിലും അദ്ദേഹം പങ്കെടുത്തു.ബിജെപി എംപി സുധാൻഷു ത്രിവേദിയും മറ്റ് പാർട്ടി നേതാക്കളും പ്രതിരോധ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മഹാ കുംഭമേള വിജയകരമായി സംഘടിപ്പിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രാജ്‌നാഥ് സിംഗ് അഭിനന്ദിക്കുകയും ചെയ്തു. ഇത്രയും വലിയ ഭക്തജന സമ്മേളനം ലോകത്ത് ഒരിടത്തും നടക്കില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
‘ വിജയകരമായി മേള സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.ഈ മഹാ കുംഭമേളയിൽ സംഗമത്തിൽ മുങ്ങിക്കുളിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈ രാജ്യം ഐക്യത്തോടെ നിലനിൽക്കും എന്നതാണ് മഹാ കുംഭമേളയുടെ ഈ സന്ദേശം”- എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: