ഭക്തിയുടെയും വിശ്വാസത്തിന്റെയും എണ്ണമറ്റ കാഴ്ച്ചകളിലാണ് പ്രയാഗ് രാജ്. മഹാകുംഭത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ഭക്തരും സന്യാസിമാരും ഒത്തുകൂടുന്നു.എന്നാൽ ഈ ബാബമാരിൽ കഴിഞ്ഞ 100 വർഷമായി എല്ലാ കുംഭമേളകളിലും പങ്കെടുക്കുന്ന ഒരാളുണ്ട് . സ്വാമി ശിവാനന്ദ് ബാബ . 128 വയസാണ് ബാബയ്ക്ക്.
1896 ഓഗസ്റ്റ് 8-ന് അവിഭക്ത ബംഗാളിലെ (ഇന്നത്തെ ബംഗ്ലാദേശ്) ശ്രീഹട്ട് ജില്ലയിലെ ഹരിപൂർ ഗ്രാമത്തിൽ വളരെ ദരിദ്രമായ ഒരു ഗോസ്വാമി ബ്രാഹ്മണ കുടുംബത്തിലാണ് ബാബ ജനിച്ചത്.
അദ്ദേഹത്തിന് നാല് വയസ്സ് തികഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ വിശുദ്ധ ഓംകാരാനന്ദ ഗോസ്വാമിയെ ഏൽപ്പിച്ചു. അദ്ദേഹത്തിന് 6 വയസ്സുള്ളപ്പോൾ സഹോദരി പട്ടിണി കിടന്ന് മരിച്ചു.
മാതാപിതാക്കളും പട്ടിണി മൂലമാണ് മരിച്ചത് . ഈ സംഭവം ബാബയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി. അതിനുശേഷം ബാബ വയറു നിറച്ച് ആഹാരം കഴിച്ചിട്ടില്ല. ഈ പ്രായത്തിലും ബാബ ശിവാനന്ദ് യോഗ മുടക്കാറില്ല . വാരണാസിയിലെ ദുർഗാകുണ്ഡിലെ കബീർ നഗറിലാണ് ഇപ്പോൾ താമസം .
വെളുപ്പിന് 3 മണിക്ക് ബാബ എഴുന്നേൽക്കുകയും ശിവമന്ത്രം ജപിക്കുകയും 5 മണി മുതൽ 6 മണി വരെ യോഗയിൽ മുഴുകുകയും ചെയ്യുന്നു. തന്റെ ദിനചര്യയുടെ അടുത്ത ഭാഗമായി, അദ്ദേഹം രാവിലെ 6:30 ന് ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും ശ്രീകൃഷ്ണ മന്ത്ര സാധനയും ഗീതയും ജപിക്കുകയും ചെയ്യുന്നു. പ്രകൃതിചികിത്സാ, ആയുർവേദ മരുന്നുകളെയാണ് അദ്ദേഹം ആശ്രയിക്കുന്നത്. 2022 മാർച്ച് 31-ന് രാജ്യം ബാബയെ പത്മശ്രീ നൽകി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: