Kerala

ദയാര്‍ത്ഥ പ്രയോഗം: രക്ഷിതാക്കളുടെ അനുമതിയോടെയെന്ന വിചിത്രവാദവുമായി ഡോ. അരുണ്‍കുമാര്‍

Published by

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒപ്പനയില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് ദയാര്‍ത്ഥ പ്രയോഗം നടത്തിയത് മാതാപിതാക്കളുടെ അനുമതിയോടെയാണെന്ന വിചിത്രവാദവുമായി റിപ്പോര്‍ട്ടര്‍ ടി എഡിറ്റര്‍ ഡോ. അരുണ്‍കുമാര്‍. പൊലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവി മുഖ്യ അവതാരകന്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കണ്ടാലറിയുന്ന ഒരാളെക്കൂടി മൂന്നാം പ്രതിയാക്കിയിട്ടുണ്ട്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രതികള്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയോടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയാണ് പരിപാടി നടത്തിയതെന്നാണ് പ്രതികള്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക