Ernakulam

എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് പുതിയ ടെര്‍മിനല്‍, പഴയ കെട്ടിടം പൊളിക്കുന്നു, സ്ഥലം വച്ചു മാറില്ല

Published by

കൊച്ചി : എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടനെ പൊളിക്കും. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൊളിക്കല്‍ ആരംഭിക്കും. കെ.എസ്.ആര്‍.ടി.സി യുടേയും വൈറ്റില മൊബിലിറ്റി ഹബ്ബിന്റേയും ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു. ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
കാരിക്കാമുറിയിലെ ഭൂമിയില്‍ 2.9 ഏക്കറാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായി കെ.എസ്.ആര്‍.ടി.സി നല്‍കുക. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പുറത്തേക്കുള്ള വഴിയും ടെര്‍മിനലിന്റെ ഭാഗമാകും. പുതിയ ടെര്‍മിനലിലെ 6 ബസ് ബേകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി ഉപയോഗിക്കാന്‍ വിട്ടു നല്‍കും. ല്‍കും.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by