കോട്ടയം: അമിതമായി ചൂടു ചായകുടിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന വാര്‍ത്തകള്‍ തിരുത്തി ആരോഗ്യവിദഗ്ധര്‍. ചായ അല്ല ചൂട് ആണ് പ്രശ്നക്കാരന്‍ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള ഏതു പാനീയവും അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് രാജ്യാന്തര കാന്‍സര്‍ ഗവേഷണ ഏജന്‍സി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.അത് ചൂടുചായ ആയാലും ചൂടുവെള്ളം ആയാലും ഒരേ ഫലമാണ് ഉണ്ടാക്കുക. കൂടുതല്‍ ചൂടുള്ള പാനീയങ്ങള്‍ ഒഴിവാക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് വഴി അന്നനാളത്തിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ഇത് ക്യാന്‍സറിന് ഇടയാക്കാമെന്നുമാണ് കണ്ടെത്തല്‍. ഇറാനിലെ ഒരു പ്രവിശ്യയില്‍ അന്നനാള കാന്‍സര്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ നടന്ന പഠനത്തില്‍ നിന്ന് സ്ഥിരമായി ഇവര്‍ ചൂടു ചായ കുടിക്കുന്നതായി അറിവായി. എന്നാല്‍ തുടര്‍ന്ന് നടന്ന പഠനങ്ങളില്‍ അമിതമായി ചൂടുള്ള പാനീയങ്ങളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് വ്യക്തമാക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: