ന്യൂദെൽഹി:വീടുകളിൽ വോട്ട് അഭ്യർത്ഥിക്കാനെത്തിയ അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ഉന്നയിച്ച ബിജെപി പ്രവർത്തകരായ രണ്ടുപേരെ കെജ്‌രിവാളിന്റെ വാഹനം ഇടിച്ചിട്ടതായി പരാതി. എന്നാൽ കെജ്‌രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് എഎപിയുടെ വ്യാജ പ്രചരണം. ആക്രമണം നടന്നിട്ടില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. വീടുവീടാന്തരം കയറിയുള്ള വോട്ട് അഭ്യർത്ഥിക്കാനായി ലാൽ ബഹദൂർ സദനിലെത്തിയ കെജ്‌രിവാളിനോട് ബിജെപി പ്രവർത്തകർ ചോദ്യം ചോദിക്കാൻ തയ്യാറായപ്പോൾ എഎപി പ്രവർത്തകരും കെജ്‌രിവാളും പ്രകോപിതരാവുകയായിരുന്നു. ചോദ്യങ്ങൾ നേരിടാൻ ആകാതെ കെജ്‌രിവാളും സംഘവും മുന്നോട്ടു നീങ്ങി. ഈ സമയത്ത് കെജ്‌രിവാളിന്റെ വാഹനം രണ്ട് ബിജെപി പ്രവർത്തകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉടനെ രണ്ട് പേരെയും സമീപത്തെ ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്നിൽ തോൽവി കാണുന്ന അരവിന്ദ് കെജ്‌രിവാൾ മനുഷ്യരുടെ ജീവന്റെ വില മറന്നതായും പരിക്കേറ്റവരെ സന്ദർശിക്കാൻ ആശുപത്രിയിൽ പോകുന്നതിനിടെ ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പർവേഷ് സാഹബ് വർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥി പർവേഷ് സാഹബ് വർമ്മയുടെ ആളുകൾ കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ നേരെ കല്ലേറ് നടത്തുകയും തിരഞ്ഞെടുപ്പ് പ്രചരണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി എഎപി ആരോപിച്ചു. ബിജെപിക്കാരുടെ ഭീരുത്വം നിറഞ്ഞ നടപടിയിൽ കെജ്‌രിവാൾ ഭയപ്പെടാൻ പോകുന്നില്ലെന്ന് എഎപി വ്യക്തമാക്കി.
എന്നാൽ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് ദെൽഹി പോലീസ് വൃത്തങ്ങൾ പറഞ്ഞു. എഎപിയുടെ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. അരവിന്ദ് കെജ്‌രിവാൾ ലാൽ ബഹദൂർ സദനിൽ പൊതുയോഗം നടത്താൻ വേണ്ടി എത്തിയപ്പോൾ ചില ബിജെപി പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കാൻ എത്തി. ഇത് ഇരുവശത്തുനിന്നുമുള്ള പ്രവർത്തകരിൽ മുദ്രാവാക്യം വിളികൾക്കിടയാക്കി. സ്ഥിതിഗതികൾ ഉടനെ നിയന്ത്രണവിധേയമാക്കി പോലീസ് ഇരുവിഭാഗത്തിലെ ആളുകളെയും പിരിച്ചുവിട്ടു. ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: