ഭോപ്പാൽ : കൊച്ചുമകൾക്കൊപ്പം കളിയ്‌ക്കാനെത്തിയ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 45 കാരൻ അറസ്റ്റിൽ . പെൺകുട്ടിയുടെ അയൽ വാസിയായ മുഹമ്മദ് ഇസ്ലാം എന്നയാളെയാണ് ജബൽപൂർ പോലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 15-ന് ഹനുമന്താൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം .
സംഭവദിവസം, വൈകുന്നേരം 7 മണിയോടെ, തന്റെ ചെറുമകൾക്കൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടിയെ ചിപ്‌സ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് മുഹമ്മദ് ഇസ്ലാം കൂട്ടിക്കൊണ്ടു പോയത് . വീട്ടിനകത്ത് കടന്ന കുട്ടിയുടെ വായിൽ തുണി തിരുകിയാണ് മുഹമ്മദ് ഇസ്ലാം ലൈംഗികമായി പീഡിപ്പിച്ചത്. പിന്നാലെ പെൺകുട്ടിയെ വീടിന് പുറത്ത് ഉപേക്ഷിച്ച ഇസ്ലാം രാത്രി 8:30-ഓടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
കുട്ടിയിൽ നിന്ന് വിവരം അറിഞ്ഞ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് രണ്ട് സംഘങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് ഇസ്ലാം അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക