ലക്നൗ : ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായ മഹാ കുംഭമേള ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടു. മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സന്യാസിമാരില്‍ പലരും പ്രത്യേകതകള്‍ കൊണ്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഉയരം കൊണ്ട് മഹാകുംഭമേളയിൽ ശ്രദ്ധ നേടുകയാണ് റഷ്യയിൽ നിന്നുള്ള മസ്കുലർ ബാബ എന്ന ആത്മ പ്രേം ഗിരി മഹാരാജ് .
കഴിഞ്ഞ 30 വർഷമായി സനാതന ധർമം സ്വീകരിച്ച് ഹിന്ദു മതവിശ്വാസിയായി കഴിയുകയാണ് ബാബ .കാവിയണിഞ്ഞ് രുദ്രാക്ഷമാലകളും ധരിച്ച്, ഏഴടിപൊക്കത്തിൽ നിൽക്കുന്ന മസ്കുലർ ബാബയെ ആധുനിക പരശുരാമൻ എന്നാണ് പലരും വിളിക്കുന്നത്.റഷ്യക്കാരനാണ് ആത്മ പ്രേം ഗിരി മഹാരാജ്. അദ്ധ്യാപകനായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് പ്രവേശിക്കുകയായിരുന്നു.ഹിന്ദുമത പ്രചാരകനായി നേപ്പാളിലാണ് അദ്ദേഹം കഴിയുന്നത്. കൂടാതെ ജുന അഖാരയിലെ അംഗം കൂടിയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: