ന്യൂദെൽഹി:പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ 4 വരെ നടക്കും. തന്റെ തുടർച്ചയായ എട്ടാമത് ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും. ജനുവരി 31ന് രാവിലെ 11 മണിക്ക് പാർലമെൻ്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതി ദ്രൗപതി നടത്തുന്ന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് സാമ്പത്തിക സർവ്വേ അവതരിപ്പിക്കും. പതിനെട്ടാം ലോകസഭയുടെ നാലാമത്തെ സെക്ഷൻ ആണ് ജനുവരി 31ന് ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ധനമന്ത്രി സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ മൊത്തം 9 സിറ്റിംഗുകളായി നടക്കും. ഈ ഘട്ടത്തിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി മോദി മറുപടി നൽകും.ഇടവേളക്കു ശേഷം സമ്മേളനത്തിന്റെ 22 സിറ്റിംഗുകൾ അടങ്ങിയ സമ്മേളനത്തിനായി മാർച്ച് 10ന് സഭ വീണ്ടും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: