ബംഗളൂരു : മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 142 സ്ഥാവര സ്വത്തുക്കൾ പിഎംഎൽഎ നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയതായി ഇഡി ട്വീറ്റിലൂടെ സ്ഥിരീകരിച്ചു.
ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും മറ്റുള്ളവർക്കുമെതിരെ ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി, മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യയ്‌ക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും ലോകായുക്തയ്‌ക്ക് മുന്നിൽ പരാതി ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക