Kerala

ഡോ.കെ.എം എബ്രഹാം മുംബൈ മാരത്തണിന്; ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം

42കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഫുള്‍ മാരത്തണ്‍ ആണ് ഈ മാസം 19 ന് നടക്കുന്ന മുംബൈ മാരത്തണ്‍

Published by

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാം വിഖ്യാതമായ മുംബൈ മാരത്തണില്‍ പങ്കെടുക്കാനുളള തയാറെടുപ്പില്‍. വയനാട്ടില്‍ വന്‍ നാശം വിതച്ച ചൂരല്‍ മല ,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണില്‍ പങ്കെടുക്കുന്നത്.

ദുരന്തത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ജഴ്‌സിയും ഫ്‌ലാഗും മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ. കെ.എം. എബ്രഹാമിന് കൈമാറി.’റണ്‍ ഫോര്‍ വയനാട് ‘ എന്ന ആശയം മുന്‍നിര്‍ത്തി തയാറാക്കിയ ജഴ്‌സിയിലും ഫ്‌ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാനുള്ള ആഹ്വാനവുമുണ്ട്.. സി എം ഡി ആര്‍ എഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

42കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഫുള്‍ മാരത്തണ്‍ ആണ് ഈ മാസം 19 ന് നടക്കുന്ന മുംബൈ മാരത്തണ്‍.നേരത്തേ ഇതേ ദൈര്‍ഘ്യം വരുന്ന ലണ്ടന്‍ മാരത്തണും ഡോ.കെ.എം.എബ്രഹാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പുകളുടെ നിര്‍മാണ കണ്‍സള്‍ട്ടന്‍സി ആയ കിഫ് കോണിന്റെ ചെയര്‍മാനും ഡോ. കെ.എം. എബ്രഹാം ആണ്.

https://donation.cmdrf.kerala.gov.in/

https://www.facebook.com/share/17EdTfGg4g/

https://tatamumbaimarathon.procam.in/

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക