തിരുവനന്തപുരം: ശ്വാസംമുട്ടലിന് നല്‍കിയ ഗുളികക്കുള്ളില്‍ മുള്ളാണിയെന്ന് പരാതി. വിതുരയിലെ മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്‌ക്ക് വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് നല്‍കിയ ക്യാപ്‌സൂളുകള്‍ക്കുള്ളിലാണ് മുള്ളാണികള്‍ കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് വസന്ത വിതുര പൊലീസില്‍ പരാതി നല്‍കി. ആരോഗ്യ വകുപ്പിനും ഡിജിപിക്കും പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കി.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അഡിഷണല്‍ ഡിഎച്ച്എസും ഡിഎംഒയും ഉള്‍പ്പെടെ വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: