പ്രയാഗ്രാജ് ; ഹിന്ദുമതത്തിലെ ഏറ്റവും വലുതും വിശുദ്ധവുമായ ഉത്സവങ്ങളിലൊന്നായ മഹാ കുംഭമേള ജനുവരി 13 നാണ് ആരംഭിച്ചത്. ലക്ഷക്കണക്കിന് സന്യാസിമാരും , വിശ്വാസികളും മേളയിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. മഹാ കുംഭമേളയുമായി ബന്ധപ്പെട്ട വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ നാഗസന്യാസിയുമായി ബന്ധപ്പെട്ട മറ്റൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . സാത്വികരായതുകൊണ്ട് തന്നെ സന്യാസിമാരിൽ ചിലരെ പല യൂട്യൂബർമാരും പരിഹസിക്കുന്നതായി നേരത്തെ പരാതികൾ വന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ അസംബന്ധ ചോദ്യം ഉന്നയിച്ച യൂട്യൂബറെ ഗതികെട്ട് തല്ലേണ്ടി വന്ന നാഗസാധുവിന്റെ ദൃശ്യമാണ് വൈറലാകുന്നത്.പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ ധ്യാനനിമഗ്നനായി ഇരിക്കുകയായിരുന്ന നാഗ സാധുവിന്റെ അടുത്ത് ഒരു യൂട്യൂബർ മൈക്ക് പിടിച്ച് ചില ചോദ്യങ്ങൾ ചോദിച്ചു.
ആദ്യം അദ്ദേഹം യൂട്യൂബറുടെ ചോദ്യങ്ങൾക്ക് ശാന്തമായി ഉത്തരം നൽകി. എന്നാൽ പിന്നെ, നിരവധി അസംബന്ധ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി . ഹിന്ദുമതത്തെ പരിഹസിക്കും വിധം ചോദ്യങ്ങൾ തുടങ്ങിയതോടെ യൂട്യൂബറെ അദ്ദേഹം അടിച്ച് ഓടിക്കുകയായിരുന്നു.
महाकुंभ में कवरेज करने आये युट्यूबरो को मुश्किलें ज्यादा होगी!
अपने चैनल के रीच को बढ़ाने के चक्कर मे फालतू सवाल पूछेगे बाबा जी लोग चिमटे से ठोक पीट कर सही कर देंगे।🤣 pic.twitter.com/vk4WsJMRcB
— Suresh Singh (@sureshsinghj) January 12, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: