India

മുള്ളുകളെ പൂക്കളാക്കി മഹാകുംഭമേളയില്‍ ‘കാന്റെ വാലെ ബാബ’; മുള്ളുകളില്‍ കിടക്കുമ്പോഴും ശരീരത്തിന് വേദനയല്ല, ആരോഗ്യം കിട്ടുന്നുവെന്ന് ബാബ

144 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നടക്കുന്ന പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ ഐഐടി വിട്ട് സന്യാസിയായവരേയും ആറക്കശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ആത്മീയതയില്‍ അഭയം തേടിയവരെയും കഥകള്‍ക്കിടയില്‍ മുള്ളുകള്‍ക്കുള്ളില്‍ സുഖമായി ശയിക്കുന്ന ഒരു ബാബ വ്യത്യസ്തനായി. രമേഷ് കുമാര്‍ മാഞ്ചി എന്നറിയപ്പെടുന്ന ‘കാന്‍റെ വാലെ ബാബ’ ആണ് മഹാകുംഭമേളയില്‍ കാണുന്നവരെ ഭയപ്പെടുത്തിക്കളഞ്ഞത്.

Published by

പ്രയാഗ് രാജ് :144 വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ നടക്കുന്ന പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ ഐഐടി വിട്ട് സന്യാസിയായവരേയും ആറക്കശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ആത്മീയതയില്‍ അഭയം തേടിയവരെയും കഥകള്‍ക്കിടയില്‍ മുള്ളുകള്‍ക്കുള്ളില്‍ സുഖമായി ശയിക്കുന്ന ഒരു ബാബ വ്യത്യസ്തനായി. രമേഷ് കുമാര്‍ മാഞ്ചി എന്നറിയപ്പെടുന്ന ‘കാന്റെ വാലെ ബാബ’ ആണ് മഹാകുംഭമേളയില്‍ കാണുന്നവരെ ഭയപ്പെടുത്തിക്കളഞ്ഞത്. കാരണം അദ്ദേഹം കിടക്കുന്നത് മുള്ളുകള്‍ക്കുള്ളിലായാണ്. കയ്യിടെ ഡമരുവില്‍ കൊട്ടി ഭക്തരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ട മുള്ളുകളില്‍ ശയിക്കുന്ന കാന്റെവാലെ ബാബയുടെ വീഡിയോ:

പക്ഷെ കാണുന്നവര്‍ മുള്ളുകളെ ഭയപ്പെടേണ്ടെന്നും ഈ മുള്ളുകള്‍ തനിക്ക് പൂക്കളമാണെന്നുമാണ് കാന്റെ വാലെ ബാബ പറയുന്നത്. മുള്ളുകള്‍ തന്നെ വേദനിപ്പിക്കുന്നില്ലെന്നും അത് തന്റെ ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ് താന്‍ മുള്ളുകളിന്മേല്‍ ശയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വീഡിയോ സഹിതം ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ ബാബയ്‌ക്ക് ചുറ്റും ആളുകളുടെ തിക്കും തിരക്കുമാണ്. ചിലര്‍ വീഡിയോ എടുക്കുന്നു. കാന്റെ വാലെ ബാബയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നു. ‘ഞാന്‍ ഗുരുവിനെ സേവിക്കുന്നു. ഗുരു നമുക്ക് അറിവ് നല്‍കി പൂര്‍ണ ശക്തി നല്‍കി. ഇത് ചെയ്യാന്‍ എന്നെ സഹായിക്കുന്നത് ദൈവത്തിന്റെ മഹത്വമാണ്. കഴിഞ്ഞ 40-50 വര്‍ഷമായി എല്ലാ വര്‍ഷവും ഞാന്‍ ഇത് ചെയ്യുന്നു. ഞാന്‍ അത് ചെയ്യുന്നത് എന്റെ ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ്. അതൊരിക്കലും എന്നെ വേദനിപ്പിക്കുന്നില്ല.” – ‘കാന്റെ വാലെ ബാബ’ പറയുന്നു.

ലക്ഷക്കണക്കിന് പേരാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യമഹാസംഗമമായ മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്നത്. ജനവരി 13 ആരംഭിച്ച മേള ഫെബ്രുവരി 26ന് മഹാശിവരാത്രി നാളില്‍ സമാപിക്കും. 45 ദിവസങ്ങള്‍ നീളുന്ന ആഘോഷത്തില്‍ 40 കോടി പേര്‍ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക