എറണാകുളം : ചേന്ദമംഗല ത്ത് കഴിഞ്ഞ ദിവസം നടന്ന കൂട്ട ക്കൊലയിലെ പ്രതി ഋതുവിന് മാനസി ക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗ സ്ഥ ന്‍ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്‍ എസ് വെളിപ്പെടുത്തി. പ്രതി ലഹരി ഉപയോഗിച്ചതായി വെളിവായിട്ടില്ല. ഒരു ആശുപത്രിയിലും ഇയാള്‍ ചികിത്സ തേടിയിട്ടില്ല. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനായി ശനിയാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ഇതിന്
ശേഷമായിരിക്കും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. ഋതുവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍.
പരിശോധനയില്‍ പ്രതി ലഹരിക്ക് അടിമയല്ലെന്ന് പൊലീസ് കണ്ടെത്തി.പ്രതി കുറ്റം ചെയ്യുന്ന സമയത്തും ലഹരി ഉപയോഗിച്ചിരുന്നില്ല.
അതേസമയം, കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹ ങ്ങള്‍ പൊതുദര്‍ശനത്തിന് വീട്ടിലെത്തിച്ചു. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. ജിതിനെ ല ക്ഷ്യമിട്ട അയല്‍ വീട്ടിലെത്തിയ ഋതു ആദ്യം പുറത്തിറങ്ങിയ വിനീഷയെ തലക്കടിച്ചു വീഴ്ത്തിയതിന് പിന്നാലെ ഉഷയെയും വേണുവിനെയും ആക്രമിക്കുകയായിരുന്നു. ജിതിന്റെ തലക്കടിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം ഋതു, ജിതിന്റെ ബൈക്കുമായി പോക വെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് ബംഗളൂരില്‍ നിന്ന് നാട്ടിലെത്തിയത്.
ജിതിന്റെയും ഋതുവിന്റെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ച ത് ഒരു വര്‍ഷം മുമ്പാണ്.സമീപത്തെ മറ്റു വീടുകളിലും ഋതു അതിക്രമിച്ചു കയറി പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളായതിനാല്‍ ഇയാളെ നാട്ടുകാ ര്‍ ഭയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക