കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തകനായ രഞ്ജിത്ത് ഇസ്രയേല്‍ ഒരു ദൃശ്യമാധ്യമത്തിനെതിരെ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകനോട് തിരുവനന്തപുരത്തെ അദാലത്തില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചതായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍ പറഞ്ഞു.
മലപ്പുറം കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അവഹേളനവും മാനസിക പീഡനവും കാരണം 19 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം ഏറെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്. യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ്. കേരളത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ നടന്ന ആത്മഹത്യകളില്‍ കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളെക്കുറിച്ച് കമ്മീഷന്റെ നേതൃത്വത്തിലുള്ള പഠനം അടുത്ത മാസം ആരംഭിക്കുമെന്നും അധ്യക്ഷന്‍ പറഞ്ഞു. സംസ്ഥാന യുജനകമ്മീഷന്‍ കോഴിക്കോട് ജില്ല അദാലത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക