ലക്നൗ : മഹാകുംഭമേളയിലെ ഒരുക്കങ്ങളെ കുറിച്ച് പഠിക്കാനായി അഞ്ച് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ പ്രയാഗ് രാജിലേയ്‌ക്ക് . മധ്യപ്രദേശ് , ഉത്തരാഖണ്ഡ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് മഹാകുംഭമേള മാനേജ്‌മെൻ്റിനെ കുറിച്ച് മനസ്സിലാക്കാൻ മഹാകുംഭമേളയിൽ ക്യാമ്പ് ചെയ്തിരിക്കുന്നത് . 40 കോടി ഭക്തർ വരുന്നിടത്ത് എങ്ങനെയാണ് തിരക്ക് നിയന്ത്രിക്കുന്നതെന്ന് പഠിക്കുകയാണ് ലക്ഷ്യം.8 വർഷത്തിനുള്ളിൽ 3 സംസ്ഥാനങ്ങളിൽ കുംഭമേള സംഘടിപ്പിക്കും
ഉജ്ജയിൻ റേഞ്ച് എഡിജി ഉമേഷ് ജോഗയാണ് മദ്ധ്യപ്രദേശിനു വേണ്ടി ചർച്ച നടത്തുന്നത്. ക്രൗഡ് മാനേജ്മെൻ്റിനെക്കുറിച്ചും സംഘത്തിനുള്ളിലെ തയ്യാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ടീം അതിന്റെ മുഴുവൻ രേഖകളും തയ്യാറാക്കുകയാണ്. സംഘത്തിൽ ഡിഐജി ഉജ്ജയിൻ നവനീത് ഭാസിൻ, ഡിഐജി പിഎച്ച്ക്യു തരുൺ നായക് എന്നിവരുമുണ്ട്.
ഇവിടുത്തെ ക്രമീകരണങ്ങൾ കാണാൻ ഉജ്ജയിൻ കലക്ടറും എസ്പിയും എത്തുമെന്ന് ഉമേഷ് ജോഗ പറഞ്ഞു. പ്രയാഗ്‌രാജ് പോലെ, ഉജ്ജൈനിയിലും ഹരിദ്വാറിലും നാസിക്കിലും ഓരോ 12 വർഷത്തിലും കുംഭമേള സംഘടിപ്പിക്കും. 2028ൽ ഉജ്ജയിനിലും, 2033 ൽ ഹരിദ്വാറിലും, 2027 ൽ നാസിക്കിലും മഹാ കുംഭമേള നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക