World

അഴിമതി കേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റയ്‌ക്കും തടവ് ശിക്ഷ

2023 ഡിസംബറിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ‌എബി) ഖാൻ (72), ബീബി (50) എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തു

Published by

ഇസ്ലാമാബാദ് : 190 മില്യൺ പൗണ്ട് വിലമതിക്കുന്ന അൽ-ഖാദിർ ട്രസ്റ്റ് കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയും കുറ്റക്കാരാണെന്ന് കണ്ടെത്തി പാകിസ്ഥാൻ കോടതി. ഇവർക്ക് യഥാക്രമം 14 ഉം ഏഴ് വർഷവും തടവ് ശിക്ഷയും വിധിച്ചു.

കഴിഞ്ഞ തവണ വ്യത്യസ്ത കാരണങ്ങളാൽ മൂന്ന് തവണ മാറ്റിവച്ച വിധിയാണ് അഴിമതി വിരുദ്ധ കോടതിയിലെ ജഡ്ജി നാസിർ ജാവേദ് റാണ ഇന്ന് പ്രഖ്യാപിച്ചത്. അദില ജയിലിൽ സ്ഥാപിച്ച താൽക്കാലിക കോടതിയിലാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.

2023 ഡിസംബറിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ‌എബി) ഖാൻ (72), ബീബി (50) എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് 190 മില്യൺ പൗണ്ട് നഷ്ടം വരുത്തിയെന്നതാണ് കേസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by