ശ്രീനഗർ : വ്യാജ ക്രിപ്‌റ്റോകറൻസി അഴിമതിയുമായി ബന്ധപ്പെട്ട്ഡൽഹി, ജമ്മു, ഹരിയാന എന്നിവിടങ്ങളിലായി 5.91 കോടി രൂപയുടെ സ്ഥാവര വസ്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇഡി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2002 ലെ പിഎംഎൽഎ വ്യവസ്ഥകൾ പ്രകാരരമാണ് എംഎസ് മനോജ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഉടമകളുമായി ബന്ധപ്പെട്ട ഡൽഹിയിലുള്ള 2.25 കോടി രൂപയുടെ സ്ഥാവര വസ്തുക്കൾ കണ്ടുകെട്ടിയത്.
മറ്റൊരു നടപടിയുടെ ഭാഗമായി യുകെയിലെ എംഎസ് ദി എമോലിയന്റ് കോയിൻ ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന “എമോലിയന്റ് കോയിൻ” എന്ന സ്ഥാപനത്തിന്റെ വ്യാജ ക്രിപ്‌റ്റോകറൻസി അഴിമതിയുമായി ബന്ധപ്പെട്ട് ജമ്മു, ഡൽഹി, സോണിപത്ത് (ഹരിയാന) എന്നിവിടങ്ങളിലുള്ള 3.66 കോടി രൂപയുടെ സ്ഥാവര വസ്തുക്കളുമാണ് ഇഡി കണ്ടുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക