ന്യൂദെൽഹി:ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തുമായി പുതിയ ഹണ്ടർ കില്ലർ അന്തർവാഹിനിയും യുദ്ധക്കപ്പലുകളും. മുംബൈയിലെ നേവൽ ഡോക് യാർഡിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് യുദ്ധക്കപ്പലുകളും രാഷ്‌ട്രത്തിന് സമർപ്പിച്ചു. ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നീ യുദ്ധക്കപ്പലുകളാണ് പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമർപ്പിച്ചത്. ഇതിൽ ഐ എൻ എസ് വാഗ് ഷിർ ഒരു ഹണ്ടർ കില്ലർ അന്തർവാഹിനിയാണ്. ഐഎൻഎസ് സൂറത്ത് ഒരു ഗൈഡഡ് മിസൈൽ ഡിസ്ട്രോയറും ഐഎൻഎസ് നീലഗിരി ഒരു സ്റ്റെൽത്ത് ഫ്രിഗേറ്റുമാണ്. ഈ കപ്പലുകളുടെ വരവോടെ ചൈന പാക്കിസ്ഥാൻ തുടങ്ങിയ എതിരാളികൾക്ക് പ്രതിരോധമായി പ്രവർത്തിക്കുന്ന രീതിയിൽ ഇന്ത്യൻ നാവികസേന അതിന്റെ സമുദ്ര സാന്നിധ്യം ശക്തിപ്പെടുത്തും.
ഛത്രപതി ശിവാജി മഹാരാജ് ഇന്ത്യൻ നാവികസേനയ്‌ക്ക് പുതിയ ശക്തിയും പുതിയ ദർശനവും നൽകിയെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ പുണ്യഭൂമിയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ നാവികസേനയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ന് ആഗോളതലത്തിൽ ഇന്ത്യ വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ പങ്കാളിയായി അംഗീകരിക്കപ്പെടുകയാണ്. പ്രധാനമന്ത്രി വ്യക്തമാക്കി.
100 കില്ലർ അന്തർവാഹിനിയിൽ ടോർപ്പിഡോകളും കപ്പൽ വിരുദ്ധ മിസൈലുകളും സജ്ജീകരിച്ചിരിക്കുന്നതായി നാവികസേനാ മേധാവികൾ പറഞ്ഞു. കൂടാതെ രഹസ്യന്വേഷണ ശേഖരണത്തിനും മൈൻ സ്ഥാപിക്കൽ പ്രവർത്തനങ്ങൾക്കും ഈ അന്തർവാഹിനിക്ക് കഴിവുണ്ട്. ഇന്ത്യയുടെ സമുദ്രാധിപത്യം ശക്തിപ്പെടുത്താനും ചൈന, പാകിസ്ഥാൻ തുടങ്ങിയ എതിരാളികൾക്ക് പ്രതിരോധമായി പ്രവർത്തിക്കാനും ഈ അന്തർവാഹിനി സജ്ജമാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: