India

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും സമന്വയം : ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇസ്‌കോൺ ക്ഷേത്രം മുംബൈയിൽ ; ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

Published by

മുംബൈ : ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇസ്‌കോൺ ക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി .നവി മുംബൈയിൽ 9 ഏക്കറിലാണ് ഇസ്കോൺ ശ്രീ ശ്രീ രാധാ മദൻമോഹൻജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയെ മനസ്സിലാക്കാൻ ആത്മീയത ഉൾക്കൊള്ളണമെന്നും , സേവനമാണ് യഥാർത്ഥ മതേതരത്വത്തിന്റെ പ്രതീകമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇസ്‌കോൺ അംഗങ്ങളെ പോലെ സർക്കാരും സേവന മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്. ആത്മീയതയും ഭാരതീയ പാരമ്പര്യങ്ങളും ഈ ക്ഷേത്രത്തിൽ കാണാം. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഒരു മ്യൂസിയമാണ് ഇവിടെ നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ കൃഷ്ണ സർക്യൂട്ട് വഴി രാജ്യത്തെ വിവിധ തീർഥാടനങ്ങളെയും മതസ്ഥലങ്ങളെയും ബന്ധിപ്പിക്കുന്നു. ഈ സർക്യൂട്ട് ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു.രാജ്യം അടിമത്തത്തിന്റെ ചങ്ങലയിൽ അകപ്പെട്ട ഒരു കാലത്ത് വേദങ്ങളുടെയും വേദാന്തത്തിന്റെയും ഗീതയുടെയും പ്രാധാന്യം പ്രചരിപ്പിച്ചവരാണ് ഇസ്കോൺ സ്വാമിമാരെന്നും മോദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by