Local News

പെരിയാർ തീരത്ത് നിന്നും മണൽ കടത്താൻ ഉപയോഗിച്ച രണ്ട് ലോറികൾ പിടികൂടി : രണ്ട് പേർ അറസ്റ്റിൽ

Published by

ആലുവ : പെരിയാറിന്റെ തീരത്തെ കടവുകളിൽ ആലുവ പോലീസിന്റെ മിന്നൽ പരിശോധനയിൽ മണൽ ഉൾപ്പെടെ രണ്ട് മിനിലോറി പിടിയിൽ. വാഹനത്തിലുണ്ടായിരുന്ന കൊല്ലം കരുനാഗപ്പിള്ളി ആദിനാട് കെ.എസ് പുരം പുത്തൻവീട്ടിൽ തറയിൽ ഷഫീഖ് (32), കരുനാഗപ്പിള്ളി തഴവ കല്ലുംപുറത്ത് കിഴക്കേതിൽ ഷിഹാബുദീൻ (41) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.

തുരുത്ത് പള്ളിയുടെ സമീപമുള്ള കടവ്, കുഞ്ഞുണ്ണിക്കര കപ്പൂരിക്കടവ് എന്നിവിടങ്ങളിൽ നിന്നാണ് മണൽ നിറച്ച വാഹനങ്ങൾ പിടികൂടിയത്. കരുനാഗപ്പള്ളി ഭാഗത്തേക്കാണ് മണൽ കൊണ്ടു പോകുന്നത്. വൻ വിലയ്‌ക്കാണ് അവിടെ മണൽ കച്ചവടം നടത്തുന്നത്.

അടുത്തിടെ മണൽ കടത്തിയ എട്ട് വാഹനങ്ങളാണ് ആലുവ പോലീസ് പിടികൂടിയത്. ഡി വൈ എസ് പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.നന്ദകുമാർ, ജിത്തു ജി, സുജോ ജോർജ്, സീനിയർ സി പി ഒ മാരായ പി.എ നൗഫൽ, മാഹിൻ ഷാ അബൂബക്കർ ,കെ .എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വരും ദിവസങ്ങളിലും പരിശോധന തുടരും. മണൽ കടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by