Local News

കോളെജിന് സമീപം കഞ്ചാവുമായി ഏഴ് പേർ അറസ്റ്റിൽ

Published by

പെരുമ്പാവൂർ : കഞ്ചാവുമായി ഏഴ് പേർ പോലീസ് പിടിയിൽ. മലപ്പുറം പാൽക്കൽവെട്ട തരിപ്പുറമുണ്ട സ്വദേശി ആദിൽ മുഹമ്മദ് (19), കരുവാറ്റ സ്വദേശി മുഹമ്മദ് അരാഫത്ത് (19), പട്ടണക്കാട് ബൈസൻവാലി ഇരുപതേക്കർ സ്വദേശി സൂരജ് (21), ഇരുപതേക്കർ സ്വദേശി സുജിത്ത് (26), കുഞ്ഞിത്തണ്ണി സ്വദേശി ഗോകുൽ (19), അടിമാലി പുളിക്കയം വീട്ടിൽ മുഹമ്മദ് അബ്ബാസ് (22), ബൈസൻവാലി സ്വദേശി എബിൻ ഷാജി (21), എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം നൈറ്റ് പെട്രോളിങ്ങിനിടെ മാറമ്പിള്ളി എംഇഎസ് കോളേജിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലാവുന്നത്. വില്പനയ്‌ക്കായി കൊണ്ടുവന്ന ഒരു കിലോഗ്രാമോളം കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ റ്റി.എം. സുഫി, സബ് ഇൻസ്പെക്ടർമാരായ പി.എം.റാസിഖ്, റിൻസ് എം തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by