ന്യൂഡല്‍ഹി: സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ക്രിസ്തുമത വിശ്വാസികള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതില്‍ വിലക്കില്ലല്ലോ എന്ന് കോടതി ആരാഞ്ഞു. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടിയെന്നും കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 21 നായിരുന്നു ലോറന്‍സ് മരിച്ചത്. മൃതദേഹം ലോറന്‍സിന്‌റെ ആഗ്രഹപ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകന്‍ തീരുമാനിച്ചത്. എന്നാല്‍ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി മധ്യസ്ഥനെവച്ച് സമവായത്തിന് ശ്രമിച്ചെങ്കിലും പെണ്‍മക്കള്‍ വഴങ്ങിയില്ല. തുടര്‍ന്ന് പഠനത്തിന് വിട്ടുകൊടുക്കന്‍ ഹൈക്കോടതി വിധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: