Kerala

ആറ്റിങ്ങല്‍ ഇരട്ടക്കൊല: സുപ്രീംകോടതിയില്‍ കേരളത്തിന് തിരിച്ചടി, അനുശാന്തിക്ക് ജാമ്യം

Published by

 

ന്യൂദല്‍ഹി: സ്വന്തം മകള്‍, ഭര്‍ത്താവിന്റെ അമ്മ എന്നിവരെ കൊല്ലാന്‍ കൂട്ട് നില്‍ക്കുകയും ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത അനു ശാന്തിക്ക് ജാമ്യം.ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേരള സര്‍ക്കാറിനു സുപ്രീകോടതിയില്‍ നിന്ന് ലഭിക്കുന്ന തുടര്‍ച്ചയായ തിരിച്ചടികളുടെ തുടര്‍ച്ചയാണിത്. സര്‍ക്കാറിനുവേണ്ടി പി വി ദിനേശനാണ് ഹാജരായത്.
ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീ വപര്യന്തവുമാണ് വിധിച്ചത്. ഒന്നാംപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈ ക്കോടതി പിന്നീട് ഇളവ് ചെയ്തു. പരോളില്ലാതെ 25 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ ഇളവ് ചെയ്തത്. എന്നാല്‍, അനുശാന്തിയുടെ ശിക്ഷ ഹൈക്കോടതി ശരിവെയ്‌ക്കുകയുംചെയ്തു.
2014 ഏപ്രില്‍ 16 ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് അനുശാന്തിയുടെ കാമുകന്‍ നിനോ മാത്യു, അനുശാന്തി യുടെ ഭര്‍ത്താവ് ലിജീഷിന്റെ ആറ്റിങ്ങലി ലെ ആലംകോട് മണ്ണൂര്‍ഭാഗത്തെ വീട്ടി ലെത്തി കൊലപാതകം നടത്തുന്നത്. അനുശാന്തിയുടെ മകള്‍ നാലുവയസ്സു കാരി സ്വാസ്തിക, ഭര്‍ത്തൃമാതാവ് ഓമന (57) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിനോ മാത്യു ലിജീഷിനെ വെട്ടിപ്പരിക്കേ ല്‍പ്പിക്കുകയും ചെയ്തു.
ടെക്‌നോപാര്‍ക്കില്‍ സ്വകാര്യ കമ്പനിയി ലെ അസോസിയേറ്റ് പ്രോജക്ട് ഓഫീസറായിരുന്നു ആക്കുളം കരിമണല്‍ സ്വദേ ശിയായ നിനോ മാത്യു. ഇതേ കമ്പനിയി ലെ ടീം ലീഡറായിരുന്നു ആറ്റിങ്ങല്‍ മാമം സ്വദേശിയായ അനുശാന്തി. ആറുവര്‍ഷം ഇരുവരും ഇതേ കമ്പനിയിലാണ് ജോലി നോക്കിയിരുന്നത്. ജോലി സ്ഥലത്തുവെ ച്ചുള്ള പരിചയം പ്രണയമായി വളര്‍ന്നു. ഇവരുടെ ബന്ധം അറിഞ്ഞ അനുശാന്തി യുടെ ഭര്‍ത്താവ് ലിജീഷ് ഇത് ചോദ്യംചെ യ്തു. തുടര്‍ന്ന് ഭര്‍ത്താവിനെയും കു ഞ്ഞിനെയും ഒഴിവാക്കി ഒരുമിച്ചുജീവി ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏപ്രില്‍ 16ന് ഉച്ചയ്‌ക്ക് 12.30ഓടെ നി നോ മാത്യു ലിജീഷിന്റെ വീട്ടിലെത്തിയാ ണ് കൊലപാതകം നടത്തുന്നത്. ലിജീഷി ന്റെ ഒപ്പം ജോലി ചെയ്യുന്നയാളെന്നും വിവാഹം ക്ഷണിക്കാന്‍ വന്നതാണെന്നും അമ്മ ഓമനയോട് പറഞ്ഞു. നിനോ മാത്യുവിനെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ച് ലിജീഷിനെ ഫോണ്‍ചെയ്തശേഷം ചെറുമകള്‍ സ്വാസ്തികയെയുംകൊണ്ട് ഓമന അടുക്കളഭാഗത്തേക്ക് പോയി. ഈസമയം ബേസ്‌ബോള്‍ ബാറ്റുകൊണ്ടു നിനോ മാത്യു കുഞ്ഞിന്റെ തലയ്‌ക്കടിച്ചു. തടയാന്‍ശ്രമിച്ച ഓമനയെയും ബാറ്റു കൊണ്ട് അടിച്ചുവീഴ്‌ത്തി. നിലവിളിക്കാന്‍ തുടങ്ങിയതോടെ ഇരുവരെയും കൈയി ല്‍ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് വെട്ടി.
ഓമനയുടെ കഴുത്ത് വെട്ടേറ്റ് അറ്റുപോ യി. ഇതിനുശേഷം ഇയാള്‍ അവിടത്ത ന്നെ ഇരുന്നു. ഇതറിയാതെ ലിജീഷ് വീടിനുള്ളില്‍ കയറിയപ്പോള്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞശേഷം വെട്ടുക യായിരുന്നു. ലിജീഷിന്റെ ചെകിടിലും തോളിലുമാണ് വെട്ടുകൊണ്ടത്. വെട്ടേറ്റ് നിലവിളിച്ച് ലിജീഷ് പുറത്തേക്ക് ഓടി. ഇതോടെ പ്രധാന റോഡില്‍ എത്താതെ മറ്റൊരുവഴിയിലൂടെ നിനോ മാത്യു അവി ടെനിന്ന് രക്ഷപ്പെട്ടു. ലിജീഷാണ് നിനോ മാത്യുവിനെക്കുറിച്ച് പോലീസിന് വിവരം നല്‍കുന്നത്. താമസസ്ഥലത്തുനിന്ന് നിനോ മാത്യുവിനെ പിടികൂടി.
സംഭവം നടന്നദിവസം നിനോ മാത്യുവും അനുശാന്തിയും ഓഫീസിലെത്തിയി രുന്നു. ചിട്ടിപിടിക്കാനെന്ന് പറഞ്ഞാണ് നിനോ മാത്യു പുറത്തുപോയത്. കൊല പാതകവിവരമറിഞ്ഞ് അനുശാന്തി സ്വ ന്തം വീട്ടിലേക്കാണ് പോയത്. അവിടെനി ന്നാണ് പോലീസ് പിടികൂടിയത്. കൊല നടത്തേണ്ടസമയവും പോകേണ്ടവഴിക ളും സ്വീകരിക്കേണ്ടരീതികളും ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയെന്നാണ് പോലീസ് പിന്നീട് കണ്ടെത്തിയത്. ഇരുവരും പരസ് പരം കൈമാറിയ സ്വകാര്യചിത്രങ്ങളും സന്ദേശങ്ങളും കേസിലെ പ്രധാന തെളിവുകളായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by