ഗുരുവായൂര്‍: പടിഞ്ഞാറെ നടയില്‍ ഉള്ള പാരഡൈസ് റസ്‌റ്റോറന്റെ മുതലാളി ഹക്കിം സമീപത്തുള്ള മറ്റൊരു സ്ഥാപനത്തിന് മുന്നിലെ തുളസിത്തറയില്‍ മോശം പ്രവര്‍ത്തി കാണിച്ചത് വിവാദമാകുന്നു. രോമം പറിച്ച് തുളസിത്തറയില്‍ ഉടുന്നതിന്റെ സിസിടിവി ദൃശ്യമാണ് പുറത്തായത്. വീഡിയോ വൈറല്‍ ആയതോടെ 25 വര്‍ഷത്തോളമായി ഹക്കിമന് മാനസിക വൈകല്യമുണ്ടെന്നും അതിനുള്ള ചികിത്സയിലാണെന്നുമുള്ള വിശദീകരണവുമായി പോലീസ് എത്തി. ‘യുവാവിന്റെ വീഡിയോ സമൂഹ സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്നതായി കാണ്ടുവരുന്നുണ്ട്. ഈ വീഡിയോ ഷെയര്‍ ചെയ്യുന്നതും ഇതുമായി ബന്ധപെട്ട് സമൂഹ സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഷെയര്‍ചെയ്യുന്നവര്‍ കര്‍ശനമായ നിയമനടപടികള്‍ക്ക് വിധേയമാകുന്നതാണ്.’ എന്നാണ് തൃശ്ശൂര്‍ സിറ്റി പോലീസ് അറിയിച്ചിരിക്കുന്നത്.
മാനസിക രോഗത്തിന് ചികിത്സയിലുള്ള ആള്‍ക്ക് എങ്ങനെ ഹോട്ടല്‍ ലൈസന്‍സ് ലഭിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്. ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണത്തില്‍ എന്തൊക്കെ ഇടുന്നുണ്ട് എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: