India

ജമ്മുവില്‍ ചരിത്രം; രഘുനാഥ് ആരതി, പങ്കെടുത്ത് പതിനായിരങ്ങള്‍

Published by

 

ശ്രീനഗര്‍: ജമ്മുവിലെ ചരിത്രപ്രസിദ്ധമായ രഘുനാഥ ക്ഷേത്രത്തില്‍ മഹാ ആരതിയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍. വാരാണസിയിലെ ഗംഗാ ആരതിക്ക് സമാനമായി ഈ വര്‍ഷം മകരസംക്രമത്തിലാണ് രഘുനാഥ് ആരതിക്ക് തുടക്കം കുറിച്ചത്. രഘുനാഥ ക്ഷേത്രത്തില്‍ ഇതാദ്യമായാണ് മഹാ ആരതി നടക്കുന്നത്.
ജ്യോത് പൂജയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ജമ്മു ടൂറിസം ഡെവലപ്മെന്റ് അസോസിയേഷന്‍ ആറ് മാസമായി രഘുനാഥ് ആരതിക്കുള്ള തയാറെടുപ്പിലായിരുന്നു.  അഞ്ച് ഘട്ടങ്ങളിലായാണ് മഹാആരതി. ആദ്യം ധൂപപീഠം ഉപയോഗിച്ചും രണ്ടാമത്തേത് ധൂപവര്‍ഗങ്ങളാലുമാണ്. മൂന്നാമത് നാഗ ആരതിയും നാലാമത് മഹാ ആരതിയും അഞ്ചാമത് മയില്‍പ്പീലിയും പൂക്കളും ഉപയോഗിച്ചുള്ള ആരതിയുമാണ് നടക്കുന്നത്.
എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച രഘുനാഥ ക്ഷേത്രത്തിന് പുറത്ത് ഈ ആരതി സ്ഥിരമായി നടക്കും. ജമ്മു ഡിഐജി ശിവകുമാര്‍, എംഎല്‍എ അരവിന്ദ് ഗുപ്ത, ജമ്മു എഡിസി യുധ് വീര്‍ സേഥി,  ആരതി കോ-ഓര്‍ഡിനേറ്റര്‍ ബല്‍ദേവ് ഖുല്ലര്‍ തുടങ്ങി നഗരത്തിലെ നിരവധി പ്രമുഖര്‍ ആരതിയില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by