Local News

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ

Published by

പെരുമ്പാവൂർ : സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയയാൾ പിടിയിൽ. എടത്തല പഴയിടത്ത് വീട്ടിൽ റിയാസ് (44) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

പെരുമ്പാവൂരിലെ സിറ എന്ന വ്യാപാര സ്ഥാപനത്തിലെ മാനേജരാണ് ഇയാൾ. പെരുമ്പാവൂർ ഭാഗത്തെ പ്രമുഖ സ്ക്കുളിലെ വിദ്യാർത്ഥിക്ക് മൂന്ന് ഇ-സിഗരറ്റ് വിറ്റതിനാണ് അറസ്റ്റ്.

തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരവധി വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ റ്റി.എം. സുഫി, സബ് ഇൻസ്പെക്ടർമാരായ പി.എം.റാസിഖ്, റിൻസ് എം തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: arrestpolice