Entertainment

46 ലും 20ന്റെ ചെറുപ്പം ; മഞ്ജുവിന്റെ യുവത്വത്തിന്റെ രഹസ്യം

Published by

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ . 1995ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലെത്തുന്നത്. പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്‌ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മിന്നും താരമായി ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മഞ്ജു, പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവും നടത്തി. മലയാളത്തിലും തമിഴിലും സൂപ്പർ താരങ്ങളുടെ നായികയായാണ് ഇന്ന് താരം.

ബോളിവുഡിൽ 40 വയസ് പിന്നിട്ട നടിമാർക്ക് പോലും ലഭിക്കാത്ത താരമൂല്യമാണ് മഞ്ജുവിന് ലഭിക്കുന്നത് .

 

ഈ 40 കഴിഞ്ഞിട്ടും അതിസുന്ദരിയായാണ് താരം നിൽക്കുന്നത്. ഇതിന് പിന്നിലുള്ള രഹസ്യം എന്താണ് എന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഉത്തരം മഞ്ജു നൽകിയിട്ടില്ല. എന്നാൽ ഇതിനെക്കുറിച്ച് ഏസ്‌തെറ്റിക് ഫിസിഷ്യൻ ഡോക്ടർ ഫാത്തിമ നിലുഫർ ഷെരിഫ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാക്കുന്നത് .

 

മഞ്ജു വാര്യർ എന്തെങ്കിലും സർജറി ചെയ്തതാണോ എന്നും പലരും ചോദിക്കും. മഞ്ജു കോസ്‌മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ല . മഞ്ജു തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷൻ സപ്ലിമെന്റ് എടുത്തുമാണ് ഈ മാറ്റം വന്നത് . നല്ല ലൈഫ് സ്റ്റൈലുമാണ്. കൃത്യമായി ഉറങ്ങുന്നു. എഴുന്നേൽക്കുന്നു . കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ ഒരു റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂ. അവരുടെ സ്‌കിൻ സേറ്റബിളാണ് എന്ന് ഡോക്ടർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by