India

ഒമർ അബ്ദുള്ളയെ മുക്തകണ്ഠം പ്രശംസിച്ച് രാജ്നാഥ് സിംഗ്

ദെൽഹിയും കാശ്മീരും ഒരുപോലെ

Published by

ന്യൂദെൽഹി:ജമ്മു കാശ്മീരിലെയും ദെൽഹിയിലെയും ജനങ്ങളുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറക്കാനുള്ള ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ശ്രമങ്ങളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുക്തകണ്ഠം പ്രശംസിച്ചു. ദെൽഹിയെയും കാശ്മീരിനെയും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഒരുപോലെയാണ് പരിഗണിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി. അഖ്നൂർ സെക്ടറിലെ ആർട്ടിലറി ബ്രിഗേഡിൽ ഒമ്പതാമത് സായുധ സേന വെറ്ററൻസ് ദിന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്നാഥ് സിംഗ്. മുൻകാലങ്ങളിൽ ഇന്ത്യ ഭരിച്ച സർക്കാരുകൾ കാശ്മീരിനെ വളരെ വ്യത്യസ്തമായാണ് പരിഗണിച്ചിരുന്നത്. അതിന്റെ ഫലമായി ഈ മേഖലയിലെ നമ്മുടെ സഹോദരങ്ങൾക്ക് ദെൽഹിയുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം ഭൂതകാലത്തിലേക്ക് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നതാണ്. കാശ്മീരിനും രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്കുമിടയിലുള്ള ഹൃദയങ്ങൾ തമ്മിലുള്ള ദൂരം കുറക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. എന്നാൽ ചെറിയ വിടവ് ഇപ്പോഴുമുണ്ട്. അത് മറികടക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ള ശരിയായ നടപടികൾ സ്വീകരിക്കുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ഞാൻ അഭിനന്ദിക്കുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

 ഇന്ത്യക്കെതിരായി പരാമർശം നടത്തിയതിന് അധിനിവേശ കാശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവാറുൽ ഹക്കിനെ രൂക്ഷമായി വിമർശിച്ച പ്രതിരോധ മന്ത്രി പാക്ക് അധീന കാശ്മീർ ഇല്ലാതെ ജമ്മു കാശ്മീരും ഇന്ത്യയും അപൂർണ്ണമാണെന്ന് വ്യക്തമാക്കി. മകരസംക്രാന്തി ദിനത്തിൽ സൈനികർക്ക് പുതുവത്സരാശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക