Kerala

മൈനാഗപ്പള്ളി സ്വദേശിനിയുടെ മരണം ; ഭര്‍ത്താവ് അറസ്റ്റില്‍

ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് രാജീവ് പൊലീസിന് മൊഴി നല്‍കി

Published by

കൊല്ലം: മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജീവ് (38) അറസ്റ്റില്‍.പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ്.

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം തറയില്‍ തലയിടിച്ച് വീണ് മരിച്ചെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൈനാഗപ്പള്ളി കല്ലുകടവ് പാലത്തിനു സമീപം കട നടത്തുകയാണ് രാജീവ്.പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് രാജീവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by