വയനാട്: പുല്‍പ്പള്ളി അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കാനുളള ശ്രമത്തിലാണ് ദൗത്യ സംഘം. ഊട്ടിക്കവലയ്‌ക്ക് സമീപം കടുവയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ദൗത്യ സംഘം സ്ഥലം വളഞ്ഞു.
തെര്‍മല്‍ ഡ്രോണ്‍ നിരീക്ഷണത്തില്‍ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിനടുത്തേക്ക് നീങ്ങുകയാണെന്ന് കണ്ടെത്തി. കടുവ ഇപ്പോഴുളളത് കാപ്പിത്തോട്ടത്തിലായതിനാല്‍ മയക്കുവെടി വയ്‌ക്കാന്‍ പ്റ്റാത്ത സ്ഥിതിയുണ്ട്.
ഈ സാഹചര്യത്തിലാണ് കടുവയെ കൂട്ടില്‍ കയറ്റാനുള്ള നീക്കം നടത്തുന്നത്. ഊട്ടിക്കവലയ്‌ക്ക് സമീപം കടുവയെ കണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ദൗത്യസംഘം ഇവിടേക്ക് കുതിച്ചെത്തിയത്.
വനംവകുപ്പും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മയക്കുവെടി വയ്‌ക്കാനുള്ള സംഘവും സ്ഥലത്തെത്തി. പ്രദേശത്ത് നാലിടത്തായി കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇവിടേക്കുള്ള വാഹന ഗതാഗതവും നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക