ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുക്കുമെന്ന് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . നേരത്തെ മഹാകുംഭമേളയിൽ മുസ്ലീങ്ങൾ എത്തുന്നത് വിലക്കണമെന്ന് പല സന്യാസിമാരും നിർദേശിച്ചിരുന്നു . എന്നാൽ സനാതനധർമ്മത്തിൽ വിശ്വാസമുള്ള മുസ്ലീങ്ങൾക്ക് മഹാകുംഭമേളയിലേയ്‌ക്ക് സ്വാഗതമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് . അതിനു പിന്നാലെയാണ് താൻ കുംഭമേളയ്‌ക്ക് എത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്.
മഹാകുംഭ മേളയിൽ പങ്കെടുക്കുമെന്നും മൂന്ന് ദിവസം അവിടെ ചെലവഴിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിനുപിന്നാലെ സനാതനധർമ്മത്തിൽ വിശ്വസിക്കുന്ന മുസ്ലീമിനെ കണ്ടെത്തിയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഈ വിവരം വൈറലാകുകയും ചെയ്തിരുന്നു.
രാജ്യത്തെയും ലോകത്തെയും ജനങ്ങൾക്ക് മകരസംക്രാന്തി ആശംസിക്കുന്നതിനിടെ, ഇന്ന് രാജ്ഭവനിൽ ‘ദഹി ചുഡ’ വിരുന്ന് അദ്ദേഹം സംഘടിപ്പിച്ചിരുന്നു.അതിനിടെയാണ് താൻ വളരെ ബഹുമാനിക്കുന്ന മൂന്ന് മതനേതാക്കൾ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും , ഈ മഹത്തായ മതസമ്മേളനത്തിൽ മൂന്ന് ദിവസം ചെലവഴിക്കും എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക