Kerala

നിറം കുറവ്, ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല; ഭര്‍ത്താവിന്റെ അവഹേളനം സഹിക്കാതെ നവവധു ഷഹാന മുംതാസ് ജീവനൊടുക്കി

വിവാഹ ബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു

Published by

മലപ്പുറം :നിറം കുറവാണെന്ന് പറഞ്ഞ് ഭര്‍ത്താവ് തുടര്‍ച്ചയായി അവഹേളിച്ചതിനെ തുടര്‍ന്ന് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനമാണ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ വര്‍ഷം മേയ് 27 നായിരുന്നു മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും ഷഹാനയും വിവാഹിതരായത്.വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ശേഷമാണ് ഭര്‍ത്താവ് നിറത്തിന്റെ പേരില്‍ നിരന്തരം യുവതിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്.

നിറം കുറവെന്ന ആക്ഷേപത്തിന് പുറമെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി മാനസിക പ്രയാസത്തിലായിരുന്നു.വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക കുടുംബത്തോട് യുവതി പങ്കുവച്ചിരുന്നു. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by