Kerala

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്, പേരു നീക്കം ചെയ്യല്‍, പൊതുവിതരണവകുപ്പ് നടപടിയിലേക്കു കടക്കുന്നു

Published by

കോട്ടയം : മരിച്ചവരുടെ പേരും സ്ഥലത്തില്ലാത്തവരുടെ പേരും മുന്‍ഗണനാവിഭാഗം റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്തത് നിയമനടപടിയില്‍ നിന്ന് ഒഴിവാകണമെന്ന് പൊതുവിതരണവകുപ്പ് ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡ് മാസ്റ്ററിംഗിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ചെയ്യാത്തവരെ കണ്ടെത്താനുള്ള പരിശോധനയും ഉടന്‍ തുടങ്ങും. പ്രയോറിറ്റി ഹൗസ് ഹോള്‍ഡ് വിഭാഗം കാര്‍ഡ് ഉടമകളായ ഒട്ടേറെ പേര്‍ ഇനിയും മസ്റ്ററിംഗ് നടത്തിയിട്ടില്ല.അന്ത്യോദയ അന്ന യോജന കാര്‍ഡ് ഉടമകളും മസ്റ്ററിംഗ് നടത്താനുണ്ട്. പലവട്ടം സമയം നീട്ടി നല്‍കിയിട്ടും വഴങ്ങാത്ത ഇത്തരക്കാരെ ഇന്‍സ്‌പെക്ടര്‍മാര്‍ ഇനി ഫോണില്‍ വിളിക്കും. എടുത്തില്ലെങ്കില്‍ നേരിട്ടെത്തി കണ്ടുപിടിക്കാനാണ് ശ്രമം. ജീവിതനിലവാരം ഉയര്‍ന്നിട്ടും റേഷന്‍ കാര്‍ഡിലെ കാറ്റഗറി മാറ്റാത്ത 200 പേരെ കണ്ടെത്തി അടുത്തിടെ
പിഴ ഈടാക്കിയിരുന്നു. അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ നഷ്ടം തിരിച്ചുപിടിക്കാന്‍ പൊതുവിതരണ വകുപ്പ് താലൂക്ക് അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു വരികയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക