Education

പ്രഹസനമാക്കി ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ്, വിദ്യാഭ്യാസ വിദഗ്ധരുടെ സാന്നിദ്ധ്യം നാമമാത്രം

Published by

കോട്ടയം: സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണ്ണറെയും വിസിമാരെയും ക്ഷണിക്കാതെ പ്രഹസനമാക്കി മാറ്റിയ ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവില്‍ കേരളത്തിനു പുറത്തു നിന്നു വന്നത് മൂന്നേ മൂന്നു പേര്‍. തങ്ങള്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു എന്ന് വരുത്തി തീര്‍ക്കുന്നതിനപ്പുറം ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്നതിന്‌റെ തെളിവായി മാറി കോണ്‍ക്‌ളേവ്. രാഷ്‌ട്രീയ താല്‍പര്യങ്ങളും രാഷ്‌ട്രീയ പ്രചാരണവും മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം എന്നത് വ്യക്തം. ചാന്‍സലറായ ഗവര്‍ണര്‍ക്ക് പോലും ക്ഷണമുണ്ടായില്ല. ഡിജിറ്റല്‍ വാഴ്സിറ്റി വിസി ഡോ. സിസ തോമസിനെയും രാഷ്‌ട്രീയകാരണങ്ങളാല്‍ മാറ്റിനിര്‍ത്തി. വിദേശ സര്‍വകലാശാലയുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും കാര്യമായ പ്രാതിനിധ്യമുണ്ടായില്ല. നോബേല്‍ ജേതാവ് പ്രൊഫ. ആദ യോനാഥ് , ലോക ബാങ്ക് ടെറിട്ടറി എജുക്കേഷന്‍ ഗ്ലോബല്‍ ലീഡ് ഡോ.നീന അര്‍നോള്‍ഡ്, ബോസ്റ്റണ്‍ കോളേജ് പ്രൊഫസര്‍ ഫിലിപ്പ് ജി. അല്‍ബാഷ് എന്നിവര്‍ മാത്രമാണ് കേരളത്തിനു പുറത്തു നിന്ന് എത്തിയവര്‍. അതേസമയം എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീയെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.
കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയാവട്ടെ, യുജിസിയെ കുറേ കുറ്റപ്പെടുത്തുകയും പൊങ്ങച്ചം പറയുകയുമാണുണ്ടായത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക