തിരുവനന്തപുരം:കണിയാപുരത്ത് വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇക്കാര്യം സ്ഥിരീകരിച്ചതോടെ പൊലീസ് യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രങ്കനായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
കാരിച്ചാറയില്‍ സ്വദേശിനി കണ്ടല്‍ നിയാസ് മന്‍സിലില്‍ വിജി എന്നു വിളിക്കുന്ന ഷാനുവാണ്(33) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ സ്‌കൂള്‍ വിട്ടെത്തിയ പെണ്‍മക്കളാണ് വിജിയെ ഹാളില്‍ മരിച്ചുകിടകക്കുന്ന നിലയില്‍ കണ്ടെത്തിയത്.കഴുത്തില്‍ കയറിട്ട് കുരുക്കിയിരുന്നു.
വിജി ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലും മൃതദേഹത്തിലുണ്ടായിരുന്നില്ല.യുവതിയുടെ മൊബൈല്‍ ഫോണും കാണാതായി. ഇതോടെയാണ് യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുനെല്‍വേലി സ്വദേശിക്കായി പൊലീസ് അന്വേഷണം തുടങ്ങിയത്. ആദ്യഭര്‍ത്താവ് മരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി രങ്കന്‍ യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നു.
രാവിലെ വിജിയുടെ മക്കള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു.വിജിയുടെ മരണത്തിന് ശേഷം രങ്കനെ പറ്റി ഒരു സൂചനയുമില്ല. വിജിയും രങ്കനും ഒരേ ഹോട്ടലിലെ ജീവനക്കാരായിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് കരുതുന്നത്.വിജിയുടെ മക്കള്‍ പ്ലസ് വണ്‍, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് .ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: