India

അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറാൻ ശ്രമം ; പാകിസ്ഥാൻ പൗരൻ ബാബു അലിയെ ബിഎസ്എഫ് പിടികൂടി

Published by

കർണാവതി: പാകിസ്ഥാനിൽ നിന്ന് ഗുജറാത്തിലെ കച്ച് വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ പൗരൻ അറസ്റ്റിൽ. ബിഎസ്എഫാണ് അറസ്റ്റ് ഇയാളെ പിടികൂടിയത്.പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സുജാവൽ ജില്ലയിലെ കരോ ഘുൻഗ്രൂ ഗ്രാമവാസിയായ ബാബു അലിയാണ് അറസ്റ്റിലായത് .

ഗുജറാത്തിലെ കച്ച് ജില്ലയിലെ ഹരാമി നാല പ്രദേശത്തിന് വടക്കുള്ള ഇന്ത്യൻ പ്രദേശത്തേക്ക് അന്താരാഷ്‌ട്ര അതിർത്തി കടന്ന് പ്രവേശിക്കുന്നതിനിടെയാണ് അലിയെ പിടികൂടിയത്. ഇയാളെ ബിഎസ്എഫ് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ഗുജറാത്തിലെ കച്ച് അതിർത്തിയിൽ നിന്ന് ദിവസവും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ട് . മിക്കപ്പോഴും ബിഎസ്എഫ് ജവാന്മാർ നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by