Entertainment

ഹണിറോസ് വിട്ടുവീഴ്ച ചെയ്യണമായിരുന്നു ;ബോബി ചെമ്മണ്ണൂർ ജയിലിൽ പോകുന്നതു കണ്ടപ്പോൾ വിഷമം തോന്നി,ഷിയാസ് കരീം

Published by

ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ ജയിലിൽ അടച്ചതിൽ വിഷമമുണ്ടെന്ന് ബി​ഗ് ബോസ് താരം ഷിയാസ് കരീം. ബോഡി ഷെയ്മിങ് നടത്തിയതിന്റെ പേരിൽ ഒരാളെ ജയിലിൽ അടയ്‌ക്കേണ്ട കാര്യമുണ്ടോ എന്നാണ് ഷിയാസ് ചോദിക്കുന്നത്. ബോചെയുടെ സ്വഭാവം അങ്ങനെയാണ് അദ്ദേഹം മാപ്പ് ചോദിച്ചതുകൊണ്ട് ഹണി റോസ് വിട്ടുവീഴ്‌ച ചെയ്യേണ്ടതായിരുന്നു. രണ്ടു വ്യക്തികളെയും വിളിച്ചിട്ട് ഇനി ഇത് ആവർത്തിക്കരുത് എന്നൊരു താക്കീത് കൊടുത്തു വിടുന്ന ഒരു കേസേ ഉള്ളൂ. സ്ത്രീകൾ നിയമത്തെ ദുരുപയോ​ഗം ചെയ്യുകയാണ്. ഇതിൽ ബോചെയുടെ ഭാ​ഗത്തും ഹണി റോസിന്റെ ഭാ​ഗത്തും തെറ്റുണ്ടെന്നും ഷിയാസ് പറഞ്ഞു

 

ബോചെ ജയിലിൽ പോയത് കണ്ടപ്പോൾ ഭയങ്കര വിഷമമായി പോയി. നല്ല പ്രായമുണ്ട് അയാൾക്ക്. അയാളെ കഴുത്തിൽ പിടിച്ച് ജീപ്പിലേക്ക് തള്ളുന്ന സീനൊക്കെ കണ്ടപ്പോൾ വിഷമം തോന്നി. അതിനേക്കാൾ കൊടും ക്രിമിനൽസ് ഇവിടെ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്. അവരെ പോയി തൊടാനുള്ള ഒരു ധൈര്യം പൊലീസുകാർക്കില്ല. അത്ര വലിയ കുറ്റം ഒന്നും അയാൾ ചെയ്തിട്ടില്ല. ഭീകരമായിട്ടുള്ള കുറ്റമാണോ ഒരു സ്ത്രീയെ കമന്റ് അടിച്ചു, അല്ലെങ്കിൽ ഉദ്ഘാടനത്തിൽ കൈ പിടിച്ചു കറക്കി. അങ്ങനെ ഒരു കമന്റ് അടിച്ചു, അതിനു അയാൾ മാപ്പ് പറയുകയും ഒക്കെ ചെയ്തു എന്ന് തോന്നുന്നു.’

 

ഒരു കമന്റ് അടിച്ചു അല്ലെങ്കിൽ അങ്ങനെയൊക്കെ ബോഡി ഷെയ്മിങ് നടത്തി, ഇതൊക്കെ വളരെ മോശമാണെങ്കിൽ പോലും ഇതിനൊക്കെ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ എന്നാണ് ഞാൻ ആലോചിക്കുന്നത്. കൊടും ഭീകരമായ തെറ്റുകൾ ചെയ്ത ആളുകളാണ് ജയിലിൽ പോവുക. എന്റെ പേരിലും വ്യാജമായ വാർത്ത വന്നിരുന്നു. ഞാൻ അന്ന് ചിന്തിച്ച ഒരു കാര്യമുണ്ട്. ഒന്നോ രണ്ടോ മൂന്നോ നാലോ ദിവസം നമ്മൾ ജയിലിൽ പോയി കഴിഞ്ഞാൽ നൂറ് ദിവസം കിടന്നതിനു തുല്യമാണ്. രണ്ടു വ്യക്തികളെയും വിളിച്ചിട്ട് ഇനി ഇത് ആവർത്തിക്കരുത് എന്നൊരു താക്കീത് കൊടുത്തു വിടുന്ന ഒരു കേസേ ഉള്ളൂ ഇതെന്ന് ഞാൻ വിശ്വസിക്കുന്നു.’

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by