ന്യൂദെൽഹി:ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ ആം ആദ്മി പാർട്ടി ജില്ല തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതി തള്ളി. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകൾ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള ഒട്ടേറെ വോട്ടുകൾ ന്യൂദെൽഹി മണ്ഡലത്തിലേക്ക് മാറ്റി ചേർക്കുന്നതായാണ് തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നത്. അതുപോലെ ബിജെപി സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് ബെഡ്ഷീറ്റുകൾ, ഷൂസ്, കണ്ണടകൾ, ജാക്കറ്റുകൾ എന്നിവ വിതരണം ചെയ്യുന്നതായും എഎപിയുടെ പരാതിയിൽ പറയുന്നു. ഇതിന് വിശ്വസനീയമായ തെളിവുകൾ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ തള്ളിയത്. ന്യൂദെൽഹി നിയോജകമണ്ഡലത്തിൽ താമസിക്കുന്ന എംപിമാരുടെയും മന്ത്രിമാരുടെയും വിലാസം ഉപയോഗിച്ചാണ് രാജ്യത്തിന്റെ പല ഭാഗത്തുമുള്ള ബിജെപി പ്രവർത്തകരുടെ വോട്ട് ന്യൂദെൽഹി നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് എന്ന് ആരോപിച്ചു. ന്യൂഡൽഹി അസംബ്ലി മണ്ഡലത്തിൽ ഓരോ ബിജെപി എംപിയും 40 വരെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയത് എങ്ങനെയെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങളെല്ലാം തിരഞ്ഞെടുപ്പ് ഓഫീസർ തള്ളിക്കളയുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: