കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മൈനാഗപ്പള്ളി തോട്ടുമുഖം ശ്യാം ഭവനില്‍ ശ്യാമയാണ് മരിച്ചത്.
ശ്യാമയുടെ ഭര്‍ത്താവ് പൊടി മോനെന്നറിയപ്പെടുന്ന രാജീവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീടിനുള്ളില്‍ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: