തിരുവനന്തപുരം: 2023 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന്റെ ജൂറി സ്‌ക്രീനിംഗ് ചലച്ചിത്ര അക്കാദമിയുടെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ആസ്ഥാനമന്ദിരത്തില്‍ ആരംഭിച്ചു. കഥാ വിഭാഗത്തില്‍ ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ എം.മോഹനനും കഥേതര വിഭാഗത്തില്‍ സംവിധായകനും ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവുമായ എം.ജി ശശിയുമാണ് ജൂറി ചെയര്‍മാന്‍മാര്‍. രചനാവിഭാഗത്തില്‍ എഴുത്തുകാരനും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ ഡോ.ജിനേഷ് കുമാര്‍ എരമം ആണ് ജൂറി ചെയര്‍മാന്‍.
കഥാവിഭാഗത്തില്‍ സംവിധായകന്‍ മോഹന്‍ കുപ്‌ളേരി, നടിയും അവതാരകയുമായ ഗായത്രി വര്‍ഷ, ഛായാഗ്രാഹകനും ദേശീയ പുരസ്‌കാര ജേതാവുമായ നിഖില്‍ എസ്. പ്രവീണ്‍, ടെലിവിഷന്‍ സീരിയല്‍, ഡോക്യുമെന്ററി നിര്‍മ്മാതാവ് കൃഷ്ണകുമാര്‍ നായനാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
കഥേതര വിഭാഗത്തില്‍ വാര്‍ത്താ അവതാരകയും ദൂരദര്‍ശന്‍ മുന്‍ ന്യൂസ് എഡിറ്ററുമായ ഹേമലത, സംവിധായകനും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ ബി.എസ് രതീഷ്, തിരക്കഥാകൃത്തും ഗാനരചയിതാവും ഡോക്യുമെന്ററി സംവിധായകനുമായ ബി.ടി അനില്‍ കുമാര്‍, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവായ ക്യാമറാമാന്‍ ശ്രീകുമാര്‍ ടി.ജി എന്നിവര്‍ അംഗങ്ങളാണ്.
രചനാവിഭാഗത്തില്‍ എഴുത്തുകാരിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ഡോ.ഷീബ എം.കുര്യന്‍, അധ്യാപകനും എഴുത്തുകാരനുമായ ഡോ.എം.എ സിദ്ദിഖ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. മൂന്നു വിഭാഗങ്ങളിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: