പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ ‘കമല’ ആയി മാറി ലോറീന് പവല്‍ ജോബ്സ്
ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന് പവല്‍ ജോബ്സ് പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തി. അമേരിക്കയില്‍നിന്ന് 40 അംഗ സംഘത്തോടൊപ്പമാണ് ലോറീന് എത്തിയത്. മേളയില്‍ പങ്കെടുത്ത അവര്‍ പുണ്യസ്നാനവും നിര്‍വഹിച്ചു.
മഹാകുംഭമേളയിലെത്തുന്നതിന് മുമ്പ് ലോറീന് വാരാണസിയിലെ പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ക്ഷേത്രത്തിലെ ആചാരങ്ങള്‍ പാലിച്ച് പൂജകള്‍ നടത്തുകയും ചെയ്തു. നിരഞ്ജനി അഖാരയുടെ നിര്‍ദേശപ്രകാരം അവര്‍ ‘കമല’ എന്ന ഹിന്ദു നാമം സ്വീകരിച്ചു. കാശി വിശ്വനാഥ ദര്‍ശനത്തിനുശേഷം അവര്‍ മഹാകുംഭമേളയിലെ വിവിധ മതപരമായ ചടങ്ങുകളിലും പങ്കെടുത്തു.
ലോറീന്റെ വരവിന് ധാരാളം പ്രസക്തിയുണ്ടെന്ന് സന്ന്യാസി സമൂഹം അഭിപ്രായപ്പെട്ടു. ഹിന്ദു സംസ്കാരത്തിനും ആചാരങ്ങള്‍ക്കും ലോറീന് കാണിച്ച ഈ ആദരവ് ഇന്ത്യന്‍ പാരമ്പര്യത്തോടുള്ള അവരുടെ ആകര്‍ഷണമായാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: