റേഡിയോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. അപേക്ഷകൾ 20ന് വൈകിട്ട് 3 വരെ നൽകാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2024-25 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in വഴി 14 മുതൽ 16 ന് ഉച്ചയ്‌ക്ക് 2 മണി വരെ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ പുതിയ നിരാക്ഷേപപത്രം (എൻ.ഒ.സി) ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് 17 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
ബീച്ച് നാഷണൽ വോളിബോൾ ട്രയൽസ്
38-ാംമത് ദേശീയ ഗെയിംസിൽ പങ്കെടുക്കേണ്ട ബീച്ച് വോളീബോൾ ടീമുകളെ തെരഞ്ഞെടുക്കുന്നതിന് വോളീബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ അഡ്ഹോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 21 മുതൽ 23 വരെ ചെന്നൈയിൽ ബീച്ച് നാഷണൽ വോളീബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. ഇതിൽ പങ്കെടുക്കേണ്ട കേരളത്തിന്റെ പുരുഷ, വനിതാ വോളീബോൾ ടീമുകളുടെ സെലക്ഷൻ ട്രയൽസ് സംസ്ഥാന വോളീബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 16ന് രാവിലെ 8.30 മുതൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ മുന്നിലെ ബീച്ച് വോളീബോൾ ഗ്രൗണ്ടിൽ നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നവർ രാവിലെ 8 മണിക്ക് എത്തി രജിസ്റ്റർ ചെയ്യണം.
വയനാട് മെഡിക്കൽ കോളേജ് ഇന്റർവ്യൂ 24ന്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ (ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി) സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഇന്റർവ്യൂ നടത്തും. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എൻ.ബി/ ഡി.എം ഒപ്പം ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 24ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം
ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനം:
കേരളത്തിലെ ഗവൺമെന്റ് ഫാർമസി കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2024-25 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cee.kerala.gov.in ലെ ‘B.Pharm (LE)2024-Candidate Portal’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്സ്‌വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച ശേഷം ഹോം പേജിൽ ലഭ്യമായ ‘Option Registration’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ജനുവരി 17 വൈകിട്ട് മൂന്നുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. (പ്രോസ്‌പെക്ടസ് ക്ലോസ് 11 കാണുക). ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കില്ല. തപാൽ, ഫാക്‌സ് എന്നിവ മുഖേനയോ നേരിട്ടോ സമർപ്പിക്കുന്ന ഓപ്ഷനുകൾ യാതൊരു കാരണവശാലും പരിഗണിക്കില്ല. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പ്രോസ്‌പെക്ടസ് എന്നിവയ്‌ക്കും വിശദ വിവരങ്ങൾക്കും www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ: 0471-2525300.
ഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈൻസൻസിങ് ബോർഡ് നടത്തിയ ഇലക്ട്രിക്കൽ സൂപ്പർവൈസർ ഗ്രേഡ് ബി എഴുത്തു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വകുപ്പിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും www.dei.kerala.gov.in ലും ലഭ്യമാണ്. പുനഃമൂല്യനിർണയത്തിന് അപേക്ഷിക്കുന്നവർ 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.
തമിഴ് അപ്രിന്റീസ് ട്രെയിനി
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറായിരം രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്.സിയോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഡിഗ്രിയോ വേണം. തമിഴ് ഒരു വിഷയമായി പഠിക്കുകയോ തമിഴിൽ പഠനം നടത്തുകയോ ചെയ്തിരിക്കണം. 18-36 ആണ് പ്രായപരിധി. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയൊടൊപ്പം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 16ന് രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
ഓണ്‍ലൈന്‍ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇതില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളറാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകള്‍www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൂടി 2025
ജനുവരി 14 മുതല്‍ ജനുവരി 16 ന് ഉച്ചയ്‌ക്ക് 2 മണി വരെ സമര്‍പ്പിക്കേണ്ടതുമാണ്.
മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കുന്നതല്ല. മുന്‍ അലോട്ട്‌മെന്റുകള്‍ വഴി പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും പുതിയ നിരാക്ഷേപ പത്രം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ 2025
ജനുവരി 17 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364 ബന്ധപ്പെടുക
തൊഴിൽ നവീകരണത്തിന് ധനസഹായം
തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികൾ പ്രകാരം ബാർബർഷോപ്പ് നവീകരണ ധനസഹായം, പരമ്പരാഗതമായി മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്തുവരുന്ന സമുദായങ്ങൾക്കുള്ള ധനസഹായം, പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം എന്നിവയ്‌ക്കായ് B-win Portal മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25 വരെ ദീർഘിപ്പിച്ചു.
അപേക്ഷ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ്- ഡിപ്ലോമ-അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചു. പ്രോഗ്രാമുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033, ഫോൺ: 0471 2325101, 8281114464, ഇ മെയിൽ: [email protected], വെബ്സൈറ്റ്: www.srccc.in / www.src.kerala.gov.in .
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), ഓട്ടോകാഡ്, മൊബൈൽഫോൺ ടെക്‌നോളജി, ഗാർമെന്റ്‌മേക്കിംഗ് ആന്റ് അപ്പാരൽ ഡിസൈനിംഗ്, ബ്യൂട്ടീഷ്യൻ, ഇലക്ട്രിക്കൽ വയർമാൻ, ടോട്ടൽസ്റ്റേഷൻ എന്നീ കോഴ്‌സുകളിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8075289889, 9495830907.
റാങ്ക് ലിസ്റ്റ്
2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലേയ്‌ക്കുള്ള അഞ്ചാംഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനത്തിന് : www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
അന്തിമ കാറ്റഗറി ലിസ്റ്റ്
2024 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് അപേക്ഷ സമർപ്പിക്കുകയും ഓൺലൈൻ പരീക്ഷ എഴുതുകയും ചെയ്ത വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in . ഹെൽപ് ലൈൻ നമ്പർ : 0471 2525300.
കാറ്റഗറി ലിസ്റ്റ്
2024-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്കുള്ള അന്തിമ റാങ്ക്, കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് : www.cee.kerala.gov.in . ഹെൽപ് ലൈൻ നമ്പർ : 0471 2525300.
ഡി എൻ ബി കോഴ്സ് : പ്രൊഫൈൽ പരിശോധിക്കാം
2024-25 അധ്യയന വർഷത്തെ ഡിഎൻബി (പോസ്റ്റ് എംബിബിഎസ്) കോഴ്സിലേയ്‌ക്ക് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ നൽകിയ വിദ്യാർഥികൾക്ക് 14 ന് ഉച്ചയ്‌ക്ക് 12 വരെ പ്രൊഫൈൽ പരിശോധിക്കാൻ അവസരം. www.cee.kerala.gov.in വഴിയാണ് അവസരം. അപേക്ഷയിലെ ന്യൂനതകൾ മെമ്മോ ഡീറ്റൈൽസ് എന്ന മെനുവിൽ ലഭിക്കും. ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്‌ക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
പി ജി മെഡിക്കൽ : അപാകതകൾ പരിഹരിക്കാം
സംസ്ഥാനത്തെ പി ജി മെഡിക്കൽ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്‌സുകളിൽ സമർപ്പിച്ച അപേക്ഷയിലേയും സർട്ടിഫിക്കറ്റുകളിലേയും അപാകത പരിഹരിക്കുന്നതിന് 14 ന് ഉച്ചയ്‌ക്ക് 12 വരെ സമയം അനുവദിച്ചു. വിശദ വിവരങ്ങൾ www.cee.kerala.gov.in ലെ വിജ്ഞാപനത്തിൽ ലഭിക്കും. ഹെൽപ് ലൈൻ : 0471 2525300.
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിലേയ്‌ക്കുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ 14 ന് ഉച്ചയ്‌ക്ക് 12 നകം ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. രണ്ടാംഘട്ട ഓൺലൈൻ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്‌ക്ക് പ്രവേശനത്തിന് പരിഗണിക്കുന്ന അർഹരായ വിദ്യാർഥികളുടെ ലിസ്റ്റുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
സി-ആപ്റ്റ് കോഴ്സുകൾ നടത്തുന്നതിന് ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ, എയർപോർട്ട് ഓപ്പറേഷൻസ് ആൻഡ് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്, കോർപ്പറേറ്റ് ഫിനാൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.എഫ്.എഫ്.എ, സർട്ടിഫിക്കറ്റ് കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, പൈത്തൺ, ടാലി, വി.എഫ്.എക്സ്/ എഡിറ്റ് എക്സ്പേർട്ട്, എം.എസ് ഓഫീസ് തുടങ്ങി 78-ഓളം കോഴ്സുകൾ നടത്താൻ ഫ്രാഞ്ചൈസികളെ ചുമതലപ്പെടുത്തും. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2467728, 9847131115, 9995444485, ഇ മെയിൽ: [email protected] .
പ്രതികരിക്കാൻ ഇവിടെ എഴുതുക: