India

മഹാത്മാഗാന്ധി അഹിംസ കൊണ്ടുവന്നത് ഇസ്ലാമില്‍ നിന്നാണെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ പഴയൊരു പ്രസംഗം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മഹാത്മാഗാന്ധി അഹിംസ എന്ന ആശയം കൊണ്ടുവന്നത് ഇസ്ലാമില്‍ നിന്നാണെന്നാണ് രാഹുല്‍ ഗാന്ധി ഈ പ്രസംഗത്തില്‍ പറയുന്നത്.

Published by

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പഴയൊരു പ്രസംഗം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മഹാത്മാഗാന്ധി അഹിംസ എന്ന ആശയം കൊണ്ടുവന്നത് ഇസ്ലാമില്‍ നിന്നാണെന്നാണ് രാഹുല്‍ ഗാന്ധി ഈ പ്രസംഗത്തില്‍ പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ വിവാദപ്രസംഗത്തിന്റെ വീഡിയോ:

“മഹാത്മാഗാന്ധി അഹിംസയുടെ വലിയൊരു വക്താവായിരുന്നു. നമ്മുടെ മഹത്തായ മതങ്ങളില്‍ നിന്നാണ്, മഹാന്മാരായ വഴികാട്ടികളില്‍ നിന്നാണ് മഹാത്മാഗാന്ധി അഹിംസ എന്ന സങ്കല്‍പം കടമെടുത്തത്. “- ഇത്രത്തോളം രാഹുല്‍ഗാന്ധിയുടെ പ്രസംഗം കുഴപ്പമില്ല.

“മഹാത്മാഗാന്ധി അഹിംസയുടെ സങ്കല്‍പം കടം കൊണ്ടത് പൗരാണിക ഇന്ത്യന്‍ ദര്‍ശനങ്ങളില്‍ നിന്നാണ്. ഇസ്ലാമില്‍ നിന്നാണ്.”- ഇവിടെ കൗശലപൂര്‍വ്വം മതേതരമെന്ന ആശയം എടുത്തുപയറ്റുന്ന സൂത്രശാലിയായ നേതാവിനെ രാഹുല്‍ ഗാന്ധിയില്‍ കാണാന്‍ കഴിയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by