India

അഭിമാനമാണിവർ ; മകരപൊങ്കൽ ആഘോഷിക്കാൻ പരാമ്പരാഗത വേഷം ധരിച്ച് ഒത്തുകൂടി ചെസ് ചാമ്പ്യന്മാർ

Published by

ചെന്നൈ : മകര സംക്രാന്തി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ഇന്ത്യയിൽ തകൃതിയായി നടക്കുകയാണ് . കർണാടകയിൽ സംക്രാന്തിയായി ആഘോഷിക്കുന്ന ഈ വിളവെടുപ്പ് ഉത്സവം തമിഴ്നാട്ടിൽ പൊങ്കൽ ആയാണ് ആഘോഷിക്കുന്നത് .

പൊങ്കൽ ആഘോഷത്തിനിടെ തമിഴ്നാട്ടിലെ ചെസ്സ് ചാമ്പ്യന്മാർ മുണ്ടുടുത്ത് നൃത്തം ചെയ്യുന്ന മനോഹരമായ വീഡിയോ വൈറലാകുന്നു. വിശ്വനാഥൻ ആനന്ദ്, ഡി.ഗുകേഷ്, ആർ. പ്രഗ്നാനന്ദ് തുടങ്ങി എല്ലാ ചെസ് ചാമ്പ്യൻമാരും നൃത്തം ചെയ്യാനുണ്ട്.

വിശ്വനാഥൻ ആനന്ദാണ് നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷ്, ആർ പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി, സാഗർ ഷാ എന്നിവരെ വീട്ടിൽ വിളിച്ച് പൊങ്കൽ വിരുന്ന് നൽകിയത്. പരമ്പരാഗത വേഷമണിഞ്ഞെത്തിയ താരങ്ങള്‍ ഡാന്‍സ് ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളിലും പങ്കുകൊണ്ടു.

ആനന്ദ് തമിഴ്‌നാട്ടിലെ വസതിയില്‍ പ്രഭാത ഭക്ഷണത്തിനാണ് വിശിഷ്ടാതിഥികളെ ക്ഷണിച്ചത്. നടി അദിതി റാവു ഹൈദരി, ഭര്‍ത്താവും നടനുമായ സിദ്ധാര്‍ഥ്, ആനന്ദിന്റെ കുടുംബം, സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by