Kerala

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം 27 മുതല്‍

സമരം നീണ്ടുപോയാല്‍ റേഷന്‍ വിതരണത്തെ ബാധിക്കും

Published by

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുന്നു.ഈ മാസം 27 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിത കാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടും.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരി സംയുക്ത സമിതിയാണ് കടയടപ്പിന് ആഹ്വാനം നല്‍കിയിട്ടുളളത്.റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കുക, കമ്മീഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങളില്‍ നടപടി ഉണ്ടായില്ല.ഈ സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

റേഷന്‍ വ്യാപാരികള്‍ പലവട്ടം കടയപ്പ് സമരം അടക്കം നടത്തിയതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. എന്നാല്‍ ഈ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം . സമരത്തില്‍ എല്ലാ സംഘടനകളും പങ്കെടുക്കുന്നുണ്ട്. സമരം നീണ്ടുപോയാല്‍ റേഷന്‍ വിതരണത്തെ ബാധിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by