തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണന് സുഗത നവതി പുരസ്കാരം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തുകയുടെ കാര്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ അവാര്‍ഡാണിത്.
ഡോ എം. വി. പിള്ള, ഡോ. ജി. ശങ്കര്‍, ഡോ. എം. ജി ശശിഭൂഷണ്‍, രജ്ഞിത് കാര്ത്തികേയന്, എന്‍. ബാലഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്.
ശ്രീമന്‍ നാരായണന്റെ പ്രവര്‍ത്തനങ്ങള്‍ സുഗതകുമാരി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുമായ് യോജിച്ചു പോകുന്നവയാണെന്ന് സമിതി വിലയിരുത്തി. നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, പ്രധാനമന്ത്രിയുടെ ‘മന് കീ ബാത്ത്’ പ്രോഗ്രാമില്‍ പ്രശംസ ലഭിച്ചക്കുകയും ചെയ്തിട്ടുള്ള ശ്രീമന്‍ നാരായണന് എറണാകുളം ജില്ലയിലെ മുപ്പത്തടം സ്വദേശിയാണ്. വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് ജീവജലം നല്കാന് ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് പ്രത്യേകമായ ശ്രദ്ധനേടിയിരുന്നു.
മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വിവിധ പദ്ധതികളും, വിദ്യാലയങ്ങളിലും വീടുകളിലും ഗാന്ധിയുടെ ആത്മകഥാ പുസ്തകത്തിന്റെ 20,000 കാപ്പികളും ഗാന്ധിയുടെ ചിത്രങ്ങളുടെ 18,000 കോപ്പികളും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. 75ാം സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 11,000 ദേശീയപതാകകളും, കോവിഡ് കാലത്ത് 1,00,000 തുണി മാസ്കുകളും സൗജന്യമായി വിതരണം ചെയ്തു.
ജനുവരി 22നു ആറന്മുളയില് നടക്കുന്ന സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് പുരസ്ക്കാരം സമ്മാനിക്കുമെന്ന് സുഗതകുമാരി നവതി ആഘോസമിതി ചെയര്മാന് കുമ്മനം രാജശേഖരന് അറിയിച്ചു. കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: